വാട്‌സ്ആപ്പിൽ വീണ്ടും മാറ്റങ്ങൾ

WhatsApp will stop working

ലോകം മുഴുവൻ ഉപഭോക്താക്കളുള്ള വാട്‌സ്ആപ്പിന് ദിനംപ്രതി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതാ ഇപ്പോൾ പുതിയ ഫോണ്ടുമായാണ് വാട്‌സ്ആപ് എത്തുന്നത്. ഐഒഎസ്, ആൻഡ്രോയിഡ്, ആപ്പുകളിൽ പുതിയ ഫോണ്ട് ഉപയോഗിക്കാം. വാട്‌സ്ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പായ 2.16.179 ഡൗൺലോഡ് ചെയ്താൽ ഈ സൗകര്യങ്ങൾ ലഭ്യമാകും.

ചാറ്റിങ്ങിന് പുതിയ ഫോണ്ട് ഉപയോഗിക്കാമെന്നതാണ് ഈ മാറ്റത്തിന്റെ പ്രത്യേകത. ടെക്സ്റ്റുകൾക്ക് മാറ്റങ്ങൾ വരുത്താൻ ഇതുവഴി സാധിക്കും. കൂടതൽ ഫോണ്ടുകളും ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് സൂചന. ഇതിനു പുറമെ പുതിയ വീഡിയോ കോളിങ് ഫീച്ചർ ഉടൻ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ്.

NO COMMENTS

LEAVE A REPLY