Advertisement

എസ് എഫ് ഐയ്ക്ക് രക്തസാക്ഷികള്‍ ഇവിടെ റെഡിയാണ്

July 31, 2016
Google News 0 minutes Read

പരിസ്ഥിതി സ്നേഹികള്‍ തിരുവനന്തപുരം സംസ്കൃത കോളേജിലേക്ക് ഒന്നു കടന്നു വരണം. ഇവിടെ ഒരോ മരത്തിനും  അവകാശികളുണ്ട്. ഭൂരിഭാഗം മരത്തിന്റേയും അവകകാശികള്‍ എസ്എഫ്ഐ കാരാണ്. ഇത് മരങ്ങളോടുള്ള സ്നേഹം മൂത്തിട്ടാണെന്നൊന്നും തെറ്റിദ്ധരിച്ച് കളയരുത്. കാരണം ഒരോ മരത്തിലും ആഴത്തില്‍ ആണിയടിച്ചാണ് ഇവരുടെ അവകാശം സ്ഥാപിക്കല്‍.

മരത്തില്‍ ആണിയടിക്കാന്‍ പാടില്ലെന്ന കോടതി വിധി നിലനില്‍ക്കവെ തന്നെയാണ് കോളേജിലെ എല്ലാ മരങ്ങളിലും ഇത്തരത്തില്‍ ആണിയടിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പാര്‍ട്ടി സ്നേഹം കാണിക്കുന്നത്. മരങ്ങളില്‍ ആണിയടിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് 2013 ഡിസംബര്‍ രണ്ടിനാണ് ഹൈക്കോടതി ഉത്തരവ് ഇട്ടത്.

മരത്തിന്റെ നിലനില്‍പിനെ തന്നെ ബാധിക്കുന്ന കാര്യമാണിത്.  ആണിയടിക്കുന്ന മരങ്ങളില്‍ വൈറസ് ബാധയുണ്ടായി ക്രമേണ മരം ഉണങ്ങിപോകുകയാണ് ചെയ്യുക. അങ്ങനെയെങ്കില്‍ ഈ കോളേജിലെ മരങ്ങള്‍ അധികം താമസിയാതെ തന്നെ എസ്എഫ്ഐ യ്ക്ക് വേണ്ടി രക്തസാക്ഷികളാവും.

WhatsApp Image 2016-07-31 at 10.56.08 AM WhatsApp Image 2016-07-31 at 12.11.29 PMWhatsApp Image 2016-07-31 at 10.56.08 AM WhatsApp Image 2016-07-31 at 12.11.41 PM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here