Advertisement

എ ടി എം തട്ടിപ്പ് ;ഞെട്ടിക്കുന്ന വീഡിയോ

August 9, 2016
Google News 0 minutes Read

ഓർമ്മയില്ലേ പൃഥ്വിരാജ് നായകനായ ആ സിനിമ. ഏഴു വർഷം മുമ്പ് പുറത്തിറങ്ങിയ റോബിൻഹുഡ്. എടിഎം തട്ടിപ്പിന്റെ കഥ പറഞ്ഞ ആ ചിത്രം കണ്ട നമ്മളാരെങ്കിലും വിചാരിച്ചോ ഇതേ മോഡലിൽ ഒരു തട്ടിപ്പ് ഏഴുവർഷത്തിനപ്പുറം നമ്മുടെ കേരളത്തെ കാത്തിരിക്കുന്നുണ്ടെന്ന്!!

എടിഎം കൗണ്ടറിനുള്ളിൽ സ്‌കിമ്മറും ക്യാമറയും ഘടിപ്പിച്ച് എങ്ങനെയാണ് തട്ടിപ്പ് നടത്തുന്നത് എന്ന് പറഞ്ഞുതരുന്നൊരു വീഡിയോ ഇക്കഴിഞ്ഞ ജൂൺ മാസം യൂ ട്യൂബിൽ പ്രചരിച്ചിരുന്നു. ടെക്‌നോ വിദഗ്ധനായ ബെഞ്ചമിൻ ടെഡിസ്‌കോ പോസ്റ്റ് ചെയ്ത ആ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് പല രാജ്യങ്ങളും എടിഎമ്മുകളിൽ സുരക്ഷ കർശനമാക്കി. വീഡിയോകൾ കണ്ടും ഷെയർ ചെയ്തും നമ്മളിൽ പലരും അതിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടാവും. പക്ഷേ,ആ വീഡിയോ നല്കുന്ന സന്ദേശം എന്താണെന്ന് എത്തേണ്ടവരിലേക്ക് എത്തിയില്ലെന്ന് മാത്രം.

വിയന്നയിലെ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിനടുത്തുള്ള എടിഎമ്മിൽ നിന്നുള്ള വീഡിയോയാണ് അന്ന് ബെഞ്ചമിൻ പോസ്റ്റ് ചെയ്തത്. എടിഎമ്മിൽ കയറിയാൽ സൂക്ഷ്മനിരീക്ഷണം നടത്തുന്ന സ്വഭാവമുള്ള ബെഞ്ചമിൻ എടിഎം കാർഡ് സൈ്വപ് ചെയ്യുന്ന പച്ച നിറമുള്ള ഭാഗത്ത് വെറുതെ പിടിച്ചൊന്നു വലിച്ചു. അത് ഇളകിപ്പോരുകയും ചെയ്തു.എടിഎം കാർഡിലെ മാഗ്നറ്റിക് സ്ട്രിപ്പിലുള്ള വിവരം മുഴുവനും റീഡ് ചെയ്‌തെടുക്കാനുള്ള സ്‌കിമ്മർ ആണ് ഇളകിപ്പോന്നത്. തൊട്ടപ്പുറത്ത് തന്നെയുള്ള എടിഎം പരിശോധിച്ചെങ്കിലംു കുഴപ്പമൊന്നും കണ്ടെത്താനുമായില്ല.

എന്തായാലും വീഡിയോ ബെഞ്ചമിൻ പോസ്റ്റ് ചെയ്തു. പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പരിശോധന നടത്തിയ സാങ്കേതിക വിദഗ്ധർ മറ്റൊന്ന് കൂടി കണ്ടെത്തി. എടിഎം കാർഡിലെ പിൻ നമ്പർ ടൈപ്പ് ചെയ്യുന്ന ഭാഗത്തിന്റെ തൊട്ടുമുകളിലായിത്തന്നെ പൊട്ടുപോലെ ഒരു ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്.പിൻ നമ്പർ ഇതിൽ റെക്കോർഡ് ചെയ്യപ്പെടുമെന്ന് സാരം.

വിദേശരാജ്യങ്ങളിൽ മാത്രം നടക്കുന്നതെന്ന് നമ്മൾ കരുതിയിരുന്ന ഇത്തരം എടിഎം തട്ടിപ്പ് തിരുവനന്തപുരത്ത് അരങ്ങേറിയത് നമ്മുടെ സൈബർ സുരക്ഷയിലെ വീഴ്ചയെക്കുറിച്ചും ഓർമ്മിപ്പിക്കുന്നു. സ്‌കിമ്മറും ക്യാമറയും ഉപയോഗിച്ച് എടിഎം കാർഡിലെ വിവരങ്ങൾ ചോർത്തി മെമ്മറികാർഡിൽ സ്‌റ്റോർ ചെയ്ത് മറ്റെവിടെയോ ഇരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുകയായിരുന്നു തട്ടിപ്പ് സംഘം.രാജ്യത്തെ ഏത് എടിഎമ്മിൽ നിന്ന് വേണമെങ്കിലും ഇങ്ങനെ പണം പിൻവലിക്കാനാവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here