Advertisement

സംസ്ഥാനത്തെ ആദ്യ പെഡഗോജി പാർക്ക് തിരുവനന്തപുരത്ത്

September 3, 2016
Google News 1 minute Read

കുട്ടികളെ ക്ലാസിൽ പഠിപ്പിക്കുമ്പോൾ അവർക്ക് കാര്യങ്ങൾ കണ്ട് പഠിക്കാൻ സാധിക്കുമെങ്കിൽ അത് അവർക്ക് പഠനം എളുപ്പമാകുകയും അധ്യാപകന്റെ പരിശ്രമം ലഘൂകരിക്കുകയും ചെയുമെന്ന ഒരു അധ്യാപകന്റെ ചിന്തയുടെ സ്വപ്നസാക്ഷാത്കാരമാണ് കരകുളം ടെസ്ല പെഡഗോജി പാർക്ക്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മികച്ച അധ്യാപകനുള്ള അവാർഡ് ലഭിച്ച തിരുമല എബ്രഹാം മെമ്മോറിയൽ സ്‌കൂളിലെ അധ്യാപകനായ കെ.സുരേഷ്‌കുമാറാണ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രം ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ പെഡഗോജി പാർക്കിന് പിന്നിൽ.

ഫിസിക്‌സ്, കെമിസ്ട്രി എന്നീ ശാസ്ത്ര വിഷയങ്ങളിലായി 150ലധികം പരീക്ഷണങ്ങൾ ഇതിനായി ഒരുക്കിയിട്ടുണ്ട്.

ഈ സംരംഭം തിരുവനന്തപുരത്തെ മാത്രമല്ല കേരളത്തിലെ തന്നെ മൊത്തം വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടണമെന്നാണ് സുരേഷ് മാഷിന്റെ ആഗ്രഹം. 16 വർഷങ്ങൾക്ക് മുമ്പ് ഒരു ശാസ്ത്ര മ്യൂസിയം സന്ദർശിച്ചപ്പോഴാണ് തന്റെ വിദ്യാർത്ഥികൾക്കായി ഇത്തരത്തിലൊന്ന് നിർമ്മിക്കണമെന്ന് മാഷ് തീരുമാനിച്ചത്.

നീണ്ട 16 വർഷത്തെ കഠിനപരിശ്രമത്തിന്റെ ഫലമായാണ് അദ്ദേഹത്തിന് തന്റെ സ്വപ്നം സാക്ഷാത്കരിക്കാനായത്. തന്റെ പെഡഗോജി പാർക്ക് അധ്യാപകർക്കുള്ള പരിശീലന പരിപാടികൾക്കായി സൗജന്യമായി വിട്ട് നൽകാനുള്ള സന്നദ്ധത അദേഹം എസ്.ഇ.ആർ.ടിയെ അറിയിച്ചിട്ടുണ്ട്.

pedagogy park, AMHSS Thirumala, K Suresh kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here