മലയാളത്തിന്റെ കാവ്യകുലപതി ഒഎൻവി കുറുപ്പിന്റെ ഓർമ്മകളിൽ നാഗമ്പടം
മലയാളികളുടെ പ്രിയ കവി ഒഎൻവി കുറുപ്പിന് ആദരവുമായി ഫ്ളവേഴ്സ് എക്സ്പോ. നാളെ നാഗമ്പടം മൈതാനിയിൽ സംഗീത സാന്ദ്രമാകുന്ന വേദിയിൽ ഒഎൻവിയുടെ വരികൾ പേരമകൾ അപർണ രാജീവ് ആലപിക്കും. കവിയുടെ ഓർമ്മകളിറ്റുവീഴുന്ന ഗാനങ്ങൾകൊണ്ട് മുഖരിതമാകും നാളെ നാഗമ്പടം. എക്സപോയുടെ അഞ്ചാം ദിവസമായ നാളെ സെലിൻ ജോസ്, ജോബി എന്നിവരും കാണികൾക്കായി സംഗീതമഴയൊരുക്കും.
സെപ്തംബർ 13 വരെ തുടരുന്ന ഫഌവേഴ്സ് എക്സ്പോയിലേക്ക് പതിനായിരക്കണക്കിന് പേരാണ് ദിവസവും എത്തിച്ചേരുന്നത്. ആളുകളുടെ അഭ്യർത്ഥന മാനിച്ച് ഫഌവേഴ്സ് എക്സ്പോ സമയം രാവിലെ 11 മണി മുതൽ 9 മണി വരെയായി ദീർഘിപ്പിച്ചിരി ക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here