ഹർഭജൻ തന്റെ ഉറക്കം കെടുത്തുന്ന ബൗളർ; റിക്കി പോണ്ടിങ്

ഹർഭജൻ സിംഗ് ഇപ്പോഴും തന്ന വേട്ടയാടാറുണ്ടെന്ന് മുൻ ഓസ്‌ട്രേലിയ നായകൻ റിക്കി പോണ്ടിങ്. തന്നെ ഏറ്റവുമധികം വിഷമിപ്പിച്ച ബൗളറാണ് ഹർഭജൻ സിംഗ്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ താൻ ഏറ്റവുംമധികം ഭയപ്പെട്ടിരുന്നത് ഹർഭജൻ സിംഗിനെയായിരുന്നെന്നും പോണ്ടിങ് പറഞ്ഞു. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പോണ്ടിങ് ഹർഭജനെ വാനോളം പുകഴ്ത്തുന്നത്.

പത്ത് തവണയാണ് ടെസ്റ്റിൽ പോണ്ടിങ് ഹർഭജന് മുന്നിൽ കീഴടങ്ങിയത്. അതുകൊണ്ടുതന്നെ ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാനായിരുന്നി ല്ലെന്നും പോണ്ടിങ് പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ 14 ടെസ്റ്റുകളിൽ നിന്നും ഒരു സെഞ്ച്വറി ഉൾപ്പെടെ 26.48 ശരാശരിയിൽ 662 റൺസ് മാത്രമാണ് പോണ്ടിംഗിന് നേടാനായിരുന്നുള്ളൂ.

NO COMMENTS

LEAVE A REPLY