Advertisement

സാർവ്വത്രിക വിദ്യാഭ്യാസത്തിൽ ഇന്ത്യ അരനൂറ്റാണ്ട് പിറകിലെന്ന് യുനെസ്‌കോ

September 6, 2016
Google News 2 minutes Read

സാർവ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലെത്തുന്നതിൽ ഇന്ത്യ അരനൂറ്റാണ്ട് പിറകിലെന്ന് യുനെസ്‌കോ വിലയിരുത്തൽ. വിദ്യാഭ്യാസരംഗത്ത് സുസ്ഥിര വികസനം സാധ്യമാക്കാൻ ഇതുവരെയും ഇന്ത്യയ്ക്ക് സാധ്യമായിട്ടില്ല. അതിനായി 2030 വരെ ഇന്ത്യ കാത്തിരിക്കണമെന്നും യുനെസ്‌കോ റിപ്പോർട്ടിൽ പറയുന്നു.

ദക്ഷിണ ഏഷ്യയിൽ പ്രൈമറി വിദ്യാഭ്യാസം 2051 ഓടെയും ലോവർ സെക്കന്ററിയിൽ 2062 ഓടെയും അപ്പർ സെക്കന്ററിയിൽ 2087 ഓടെയുമാണ് പൂർണമായും നേടാൻ കഴിയുകയെന്നും യുനെസ്‌കോ പുറത്തുവിട്ട ഗ്‌ളോബൽ എഡ്യൂകേഷൻ മോണിറ്ററിങ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

റിപ്പോർട്ട് പ്രകാരം 6 കോടി കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല. 29 ലക്ഷം വിദ്യാർത്ഥികൾക്ക് പ്രൈമറി വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ല. ലോകത്തെ 40 ശതമാനത്തോളം വിദ്യാർത്ഥികൾ തങ്ങൾക്ക് മനസ്സിലാകാത്ത ഭാഷയിലാണ് ഇപ്പോഴും പഠിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ലിംഗ സമത്വം ഇന്ത്യയിൽ ഏറെക്കുറേ പ്രാവർത്തികമായിട്ടുണ്ടെങ്കിലും പ്രായപൂർത്തിയായവർക്കിടയിലെ സാക്ഷരതാ നിരക്കിന്റെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും പിറകിലാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 32 ശതമാനത്തോളം പേർ ഈ നേട്ടം കൈവരിക്കുന്നതിൽനിന്ന് എത്രയോ പിറകിലാണെന്നും റിപ്പോർട്ട് പറയുന്നു. വിദ്യാഭ്യാസ മേഖലയിൽ പരിസ്ഥിതി വിഷയങ്ങളും പഠന വിധേയമാക്കണമെന്നും യുനെസ്‌കോ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

India half a century behind in achieving education goals, says UNESCO  .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here