ഇന്ന് ബിജെപി കരിദിനം ആചരിക്കും

പാര്‍ട്ടി കാര്യാലയത്തിനുനേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ പ്രതിഷേധിച്ച്  ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഈ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
തങ്ങള്‍ സംയമനം പാലിക്കുന്നത് ഭീരുത്വമായി സി.പി.എം നേതൃത്വം കതുതരുതെന്നും ഗതികെട്ടാല്‍ ബി.ജെ.പിക്ക് ചെറുത്തുനില്‍ക്കേണ്ടി വരുമെന്നും കുമ്മനം പറഞ്ഞു.ആ ചെറുത്ത് നില്‍പ്പ് സ്വയരക്ഷയുടെ ഭാഗം മാത്രമാണ്. പിണറായിയും കോടിയേരിയും വിചാരിച്ചാല്‍ മിനിറ്റുകള്‍കൊണ്ട് കേരളത്തില്‍ സമാധാനം തിരികെ കൊണ്ടുവരാനാകും. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നതിന്‍െറ ഒടുവിലത്തെ ഉദാഹരണമാണ് ബി.ജെ.പി കാര്യാലയത്തിനുനേരെയുണ്ടായ ആക്രമണം എന്നും കുമ്മനം പറഞ്ഞു.

NO COMMENTS

LEAVE A REPLY