വിധേയനായി വിഎസ് കവടിയാർ ഹൗസിലേക്ക് താമസം മാറ്റി

തനിക്ക് അനുവദിച്ച ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിനെ വിഎസ് അംഗീകരിച്ചു. താമസം കവടിയാർ ഹൗസിലേക്ക് മാറ്റി. ഔദ്യോഗിക വസതിയായി കവടിയാർ ഹൗസിനെ അംഗീകരിക്കുമ്പോഴും ഓഫീസ് സെക്രട്ടേറിയേറ്റിൽതന്നെ വേണമെന്ന തീരുമാനത്തിൽ വി എസ് ഉറച്ചു നിൽക്കുകയാണ്.

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായി നിയമിച്ച വിഎസ് ഓദ്യോഗിക വസതിയുടെയും ഓഫീസിന്റെയും കാര്യത്തിൽ കർക്കശ നിലപാടാണ് സ്വീകരിച്ചിരുന്നത്. വിഎസിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ പട്ടിക സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനിടയിലാണ് തനിക്ക് അനുവദിച്ച കവടിയാർ ഹൗസിലേക്ക് വിഎസ് താമസം മാറുന്നത്.

NO COMMENTS

LEAVE A REPLY