സ്മിതാ പാട്ടീൽ അവാർഡ് കത്രീനയ്ക്ക്, പരിഹാസവുമായി ട്വിറ്റർ

നടി സ്മിതാ പാട്ടീൽ അവാർഡ് കത്രീന കെയ്ഫിന് ലഭിച്ചതോടെ താരത്തിനെതിരെ പരിഹാ,വുമായി ട്വിറ്റർ ലോകം. സ്മിതാ പാട്ടീൽ മെമ്മോറിയൽ അവാർഡാണ് കത്രീന കെയ്ഫിന് ലഭിച്ചിരിക്കുന്നത്. ഇതാണ് സമൂഹ മാധ്യമങ്ങളിൽ കത്രീനയ്‌ക്കെതിരെ പരിഹാസങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിരിക്കുന്നത്.

സന്നദ്ധ സംഘടനയായ പ്രിയദർശിനി അക്കാദമിയാണ് സ്മിതാ പാട്ടീൽ മെമ്മോറിയൽ പുരസ്‌കാരം നൽകുന്നത്. കത്രീനമയ്ക്ക് ഈ പുരസ്‌കാരത്തിനുള്ള അർഹത ഇല്ലെന്നാണ് പ്രതിഷേധകരുടെ വിലയിരുത്തൽ.

അഭിനേത്രി എന്ന നിലയിൽ കത്രീനയുടെ കരിയറിൽ ഏത് കഥാപാത്രമുണ്ട് എടുത്ത് പറയാനെന്നും വിമർശകർ ചോദിക്കുന്നു. ഇത് സ്മിതാ പാട്ടീലിന് അപമാനമാണെന്നാണ് മറ്റു ചിലരുടെ വാദം.

katrina-kaif-is-being-honoured-with-smita-patil-memorial-award-and-twitterati-just-cant-take-it.

NO COMMENTS

LEAVE A REPLY