പൊട്ടിത്തെറിച്ച് ലിസി, ഇരുവർക്കുമിടയിൽ സംഭവിച്ചത്…

സംവിധായകൻ പ്രിയദർശനും ലിസിയും വിവാഹമോചിതരായെന്ന വാർത്തകൾക്ക് തൊട്ടുപിന്നാലെ താരത്തിന്റെ വെളിപ്പെടുത്തലുകൾ. തന്റെ കുടുംബ ജീവിതത്തിൽ പരസ്പര ബഹുമാനം ഉണ്ടായിരുന്നില്ലെന്നാണ് ലിസി ലക്ഷ്മി വ്യക്തമാക്കുന്നത്. വാർത്താക്കുറിപ്പിലാണ് വിവാഹമോചനത്തിന്റെ നാളുകളെ കുറിച്ച് ലിസി മനസ്സ് തുറന്നത്.

പ്രിയദർശനുമായുള്ള വിവാഹ ജീവിതം നിയമപരമായി ഇന്ന് അവസാനിച്ചു. ചെന്നെയിലെ കുടുംബകോടതിയിൽ ഞങ്ങൾ വിവാഹമോചനത്തിനുള്ള ധാരണയിൽ ഒപ്പുവെച്ചു.

അടുത്തകാലത്ത് സിനിമാലോകത്ത് നടന്ന വിവാഹ മോചനം പോലെ ആയിരുന്നില്ല ഞങ്ങളുടേത്. അവർക്കെല്ലാം വിഷമമുണ്ടായിരിക്കാം, പക്ഷേ പരസ്പര ധാരണയിലായിരുന്നു ഈ വിവാഹമോചനങ്ങളെല്ലാം. എന്നാൽ ഇവർക്കെല്ലാം പരസ്പരം ബഹുമാനം ഉണ്ടായിരുന്നു എന്നതാണ് വ്യത്യാസം.

കോടതിയ്ക്ക് അകത്തും പുറത്തും സംസ്‌കാര ശൂന്യമായ പോരുകൾതന്നെയാണ് ഞങ്ങൾക്കിടയിൽ ഉണ്ടായത്. വിവാഹമോചനം ഇത്രത്തോളം വൃത്തികെട്ട നിലയിലാണെങ്കിൽ ദാമ്പത്യം എത്രത്തോളം ദുഷ്‌കരമായിരുന്നിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

എന്തായാലും ഇപ്പോൾ ആശ്വാസമുണ്ട്. ഒപ്പം നിന്നവർക്കും എന്റെ നന്മ ആഗ്രഹിക്കുന്നവർക്കും സുഹൃത്തുക്കൾക്കും എനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും നന്ദി. 

– ലിസി

lissy, priya darshan, divorce

NO COMMENTS

LEAVE A REPLY