തോപ്പിൽ ജോപ്പൻ മമ്മൂട്ടിയല്ല മോഹൻലാൽ

mohanlal
തോപ്പിൽ ജോപ്പൻ മമ്മൂട്ടിയല്ല മോഹൻലാൽ, ചിലപ്പോൾ ദുൽഖറുമാകാം…

തോപ്പിൽ ജോപ്പൻ എന്ന മമ്മൂട്ടി ചിത്രം മമ്മൂട്ടിയുടേതല്ല, മോഹൻലാലിന്റേതാണെന്നാണ് ഇപ്പോൾ താര ആരാധകർ പറയുന്നത്. മമ്മൂട്ടിയുടെ ചിത്രമായിട്ടും താരത്തെ ടീസറിൽ ഉൾപ്പെടുത്താത്തതിനാലാണ് ജോപ്പനായി മോഹൻലാലിനെ പ്രതിഷ്ഠിച്ച് ആരാധകരുടെ പ്രതിഷേധം.

ടീസറിൽ മമ്മൂക്കയുടെ ഗെറ്റ് അപ് കാണാനിരുന്ന ആരാധകർക്ക് നിരാശ മാത്രമായിരുന്നു ഫലം. മമ്താ മോഹൻദാസിന്റെ കഥാപാത്രം ജോപ്പനെ കുറിച്ച് പറയുന്നുണ്ടെങ്കിലും താരത്തെ എങ്ങും കാണാനില്ല. മമ്മൂട്ടിയെ കാണിച്ചാൽ ചിത്രം ഓടില്ലെന്ന് പേടിച്ചാണെന്ന ആക്ഷേപവുമായും പലരുമെത്തി.

ഒടുവിൽ ജോപ്പൻ മോഹൻലാൽ അല്ലെങ്കിൽ ദുൽഖർ എന്ന് അങ്ങ് പ്രഖ്യാപിച്ചു ആരാധകർ…


മമ്മൂക്കയെ വെച്ചും ജോപ്പന്റെ ടീസർ ഇറക്കിയിട്ടുണ്ട്.

https://youtu.be/Q2C1549mTy4

NO COMMENTS

LEAVE A REPLY