ഫെയ്‌സ്ബുക്കിൽ നിന്നും ഈ ബോളിവുഡ് നടന് വിലക്ക് !!

അടുത്തിടെയായി ബോളിവുഡിലെ യുവനടൻ അലി ഫസലിനെ സോഷ്യൽ മീഡിയയിൽ കാണുന്നില്ല. പൊടുന്നനെയുള്ള ഈ അഭാവത്തിന് പിന്നിലെ കാരണം അന്വേഷിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്.

അലി ഫസലിനെ സോഷ്യൽ മീഡിയയിൽ നിന്ന് വിലക്കിയിരിക്കുകയാണ് !!

വിക്ടോറിയ ആന്റ് അബ്ദുൽ എന്ന ചിത്രത്തിന് വേണ്ടി ലണ്ടനിലും, സ്‌കോട്ട്‌ലന്റിലും ഷൂട്ടിങ്ങിന് പോയിരിക്കുകയാണ് താരം. 1800 ലെ കഥ പറയുന്ന ഈ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളും, ചിത്രങ്ങളും പുറത്ത് പോകാതെ ഇരിക്കാനാണ് സംവിധായകൻ സ്റ്റീഫൻ ഫിയേഴ്‌സ് അടക്കമുള്ളവർ താരങ്ങളെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്.

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്സിന് ശേഷം അലി ഫസൽ അഭിനയിക്കുന്ന രണ്ടാമത്തെ ഹോൡവുഡ് ചിത്രമായിരിക്കും ഇത്.

ali fazal, bollywood actor, banned

NO COMMENTS

LEAVE A REPLY