ഉറി ഭീകരാക്രമണം; മോഡി സാർക്ക് ഉച്ചകോടിയിൽ നിന്നും പിന്മാറി

modi

ഉറിയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോഡി പാകിസ്ഥാനിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൽ നിന്നും പിൻമാറി. ഇത് സമ്പന്ദിച്ചുള്‌ല ഔദ്യോഗിക സ്ഥിതീകരണം വൈകാതെ ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.

അതിനിടെ, അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ മന്ത്രി മനോഹർ പരീക്കർ, എൻഎസ്ജി ഡിജി, റോ ഡിജി, കരസേനാ മേധാവി എന്നിവരുമായുള്ള യോഗം പുരോഗമിക്കുകയാണ്.

ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ആണെന്ന് വ്യക്തമായ സാഹചര്യത്തിൽ ആദ്യം തിരിച്ചടി, പിന്നീട് അന്വേഷണം എന്ന നിലപാടിലാണ് ചിലർ. യോഗത്തിൽ ഇതും ചർച്ചയാവും. ഇത് സമ്പന്ദിച്ച് അഭ്യന്തരമന്ത്രി പ്രധാന മന്ത്രിക്ക് ഇന്ന് റിപ്പോർട്ട് കൊടുക്കും.

Saarc summit, Narendra Modi, uri Attack

NO COMMENTS

LEAVE A REPLY