Advertisement

ഉറി ഭീകരാക്രമണം; മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ട്

September 22, 2016
Google News 2 minutes Read

രാജ്യത്തെ സുരക്ഷയെ തന്നെ ചോദ്യം ചെയ്ത ഉറി ഭീകരാക്രമണത്തിന് മുമ്പ് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നതായി റിപ്പോർട്ട്. എട്ട് ലക്ഷർ ഭീകരർ അതിർത്തി കടന്നുവെന്നും ആക്രമണം നടത്താൻ ഒരുങ്ങിയിരിക്കുകയാണെന്നും രഹസ്യാന്വേഷണ ഏജൻസികൾ വിവരം നൽകിയതായാണ് റിപ്പോർട്ട്.

വിവിധ ഭീകര സംഘടനകളിൽപെട്ട ഭീകരർ ഉറിയ്ക്ക് സമീപമുള്ളമലനിരകളിൽ ഓഗസ്റ്റ് 28 മുതൽ ഇന്ത്യൻ സൈനിക നീക്കങ്ങൾ നിരീക്ഷിച്ചിരുന്നുവെന്നും ഇന്റലിജൻസ് ഏജൻസികൾക്ക് വിവരങ്ങൾ ലഭിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഉറി ആക്രമണം എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ഉറിയിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി പ്രതിരോധമന്ത്രി മനോഹർ പരീക്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാശ്മീരിലേക്ക് സൈന്യത്തിന്റെ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചതാണ് സംഭവത്തിന് കാരണമെന്നും വിലയിരുത്തലുകളുണ്ട്.

നിയന്ത്രണ രേഖയിൽ മാത്രമല്ല, പൂഞ്ച്, രജൗറി, ജമ്മു മേഖലകളിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽകൂടിയാണ് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത്. ഇവർ 200 മുതൽ 300 പേരോളം ഉണ്ടെന്നും ഭീകരരിൽ നാല് പേർ സംസ്ഥാനത്ത് ഒളിച്ചു കഴിയുകയാണെന്നും ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Army was alerted of LeT plan to strike Uri base 3 days before attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here