Advertisement

എലൻ ഷോയിൽ പുട്ട് ചുട്ട് കിച്ച !

September 23, 2016
Google News 1 minute Read

എലൻ ഡീജെനർ ഷോയെ കുറിച്ച് അറിയാത്തവർ ഇല്ല. പ്രശസ്ത നടി എലൻ ഡീജെനർ അവതരിപ്പിക്കുന്ന അമേരിക്കൻ ടോക്ക് ഷോയാണ് ഇത്. അന്തരാഷ്ട്ര തലങ്ങളിൽ പ്രശ്‌സതരായവർ അതിഥികളായി എത്തുന്ന ഈ ഷോയിലാണ് കിച്ച എന്ന 6 വയസ്സുകാരൻ അതിഥിയായി എത്തുന്നത്. എല്ലൻ ഷോയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യനായിരിക്കും കിച്ച.

ആരാണ് കിച്ച ??

നിഹാൽ രാജ്, അതാണ് കിച്ചയുടെ യഥാർത്ഥ പേര്. വെറും ആറ് വയസ്സ് മാത്രം പ്രായമുള്ള ഈ കുട്ടി ഷെഫ് തേങ്ങ പായസം, ഐസ്‌ക്രീം കേക്ക്, തരി കഞ്ഞി പോലുള്ള നാടൻ വിഭവങ്ങൾ കൊണ്ട് ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ്.

14355667_679717765519764_5690393610068438993_n

കിച്ചയുടെ പാചക വൈദഗ്ധ്യം കണ്ട അച്ഛൻ രാജഗോപാൽ ആണ് കിച്ചയുടെ പേരിൽ ‘കിച്ചട്യൂബ്’ എന്ന യൂട്യൂബ് ചാനൽ തുടങ്ങുന്നത്. തന്തൂരി ബേബി പൊട്ടറ്റോ മുതൽ , സ്‌ട്രോബറി കൂളേഴ്‌സ് പോലുള്ള ഇന്റർ നാഷ്ണൽ വിഭവങ്ങൾ പാചകം ചെയ്യുക മാത്രമല്ല, പാചക രീതിയും വിവരിക്കും കിച്ച തന്റെ വീഡിയോകളിലൂടെ.

12717508_577109505780591_2839586940153321381_n

കിച്ചട്യൂബിൽ അപ്ലോഡ് ചെയ്ത ‘മിക്കി മൗസ് മാംഗോ ഐസ്‌ക്രീം’ എന്ന വിഭവം തയ്യാറാക്കുന്ന വീഡിയോയുടെ പകർപ്പവകാശം ഫെയിസ്ബുക്കിന്റെ ഒരു കാസ്റ്റിങ്ങ് കമ്പനിക്ക് നൽകിയത് വഴി മാത്രം 1.5 ലക്ഷം രൂപയാണ് കിച്ച സ്വന്തമാക്കിയത്.

14359262_679834362174771_4824656296974430835_n

കാണാം ‘മിക്കി മൗസ് മാംഗോ ഐസ്‌ക്രീം’ ഉണ്ടാക്കുന്ന കിച്ചയുടെ വീഡിയോ

ellen degener show, kicha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here