Advertisement

കില്ലർ ‘ബ്രാ’സ്

September 29, 2016
Google News 1 minute Read

 

ബ്രാ ധരിക്കുന്നത് മാരകമായ ക്യാന്‍സറിന് ഇടവരുത്തുമെന്ന് പഠനം. ഡ്രസ്ഡ് ടു കില്‍ എന്ന പുസ്തകത്തിലാണ് ഇതേ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. മണിക്കൂറുകളോളം ബ്രാ ധരിക്കുന്നത് നോണ്‍ മാലിഗ്നന്റ് ഫൈബ്രോസിസ്റ്റിക്ക്, മാലിഗ്നന്റ് ബ്രസ്റ്റ് ക്യാന്‍സര്‍ ഇവ ഉണ്ടാകാനുള്ള സാധ്യതയാണ് പുസ്തകത്തിലുള്ളത്. ഗവേഷകരായ സിഡ്നി റോസ് സിംഗര്‍, സോമ ഗ്രിഷ്മൈജര്‍ എന്നിവര് ചേര്‍ന്ന് എഴുതിയ പുസ്തകതമാണിത്. 5000 സ്ത്രീകളിലാണ് ഇവര്‍ പരീക്ഷണം നടത്തിയത്. 12 മണിക്കൂറില്‍ കൂടുതല്‍ നേരം ബ്രാ ധരിക്കുന്നവരിലാണ് ഇതിന്റെ സാധ്യത കൂടുതല്‍. ബ്രായുടെ ഉപയോഗം കുറച്ച 90 ശതമാനം പേരിലും രോഗം ലക്ഷണങ്ങള്‍ കുറയുകയും ചെയ്തു. ഫൈബ്രോസിസ്റ്റിക്ക് അവസ്ഥ വരെ ഇത്തരക്കാരില്‍ കുറഞ്ഞു. ബ്രാ ധരിക്കുന്നവരില്‍ ലിംഫ് നീരുവരാനും, വിഷമയമായ അഴുക്കുകള്‍ അടിഞ്ഞു കൂടുന്നതിനും കാരണമാകുമെന്നും പഠനത്തിലുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here