മീശപ്പുലിമലയ്ക്കായി ദുൽഖർ

വിനോദ സഞ്ചാര കേന്ദ്രമായ മീശപ്പുലിമലയെ മാലിന്യ കൂമ്പാരമാക്കരുതെന്ന് ആവശ്യപ്പെട്ട് ദുൽഖർ സൽമാൻ. ചരിത്രപ്രസിദ്ധവും വിനോദ സഞ്ചാര കേന്ദ്രവുമാണ് മീശപ്പുലിമല, അത് നമ്മുടെ അടുത്ത തലമുറയ്ക്കായും കാത്തുസൂക്ഷിക്കണമെന്ന സന്ദേശമാണ് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്യുന്നത്.

പ്ലാസ്റ്റിക്കുകളോ മാലിന്യങ്ങളോ അവിടെ വലിച്ചെറിയരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഓരോ സ്ഥലവും സന്ദർശിച്ചതിനു ശേഷവും വൃത്തിയോടെ വെക്കണമെന്നും ദുൽഖർ പറയുന്നു.

ദുൽഖർ ചിത്രം ചാർളിയിൽ താരം തന്നെ മീശപ്പുലിമലയെ പരാമർശിക്കുന്നുണ്ട്. ഇത് അങ്ങോട്ടേയ്ക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിക്കാൻ കാരണമായി.

NO COMMENTS

LEAVE A REPLY