സമരം എട്ടാം ദിവസത്തിലേക്ക്

സ്വാശ്രയ പ്രശ്‌നത്തിൽ യുഡിഎഫ് എമഎൽഎമാർ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്. എംഎൽഎമാരായ വി ടി ബൽറാം, റോജി ജോൺ എന്നിവരാണ് നിയമസഭാ കവാടത്തിൽ നിരാഹാരസമരം നടത്തുന്നത്.

ഏഴാം ദിവസമായ ഇന്നലെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഹൈബി ഈഡനെയും ഷാഫി പറമ്പിലിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ആശുപത്രിയിൽ തുടരുകയാണ്.

സമരം നടത്തുന്ന എംഎൽഎമാർക്ക് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

NO COMMENTS

LEAVE A REPLY