Advertisement

ഇ പി ജയരാജനെതിരെ പ്രതിപക്ഷം നിയമനടപടിയിലേക്ക്

October 8, 2016
Google News 0 minutes Read
currency ban

കായിക മന്ത്രി ഇ പി ജയരാജനെതിരെ നിയമനടിയ്‌ക്കൊരുങ്ങി പ്രതിപക്ഷം. ഇ പി ജയരാജന്റെ ബന്ധുവും എം പി പി കെ ശ്രീമതിയുടെ മകനുമായ പി കെ സുധീർ നമ്പ്യാരെ കെഎസ്‌ഐഇ ചെയർമാനായി നിയമിച്ചതോടെയാണ് നിയമനടിപടിയെടുക്കൊരുങ്ങി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.

ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് കത്തുനൽകി. അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് അധികാരത്തിലേറിയവർ സ്വന്തക്കാരെ അധികാര സ്ഥാനങ്ങളിലെത്തിക്കാനുള്ള തിരക്കിലാണെന്ന് സുധീരൻ പറഞ്ഞു. മന്ത്രി ജയരാജൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ വിഎം സുധീരനും ആവശ്യപ്പെട്ടു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം സിപിഎം പരിശോധിക്കുമെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തെറ്റുതിരുത്താൻ നടപടി സ്വീകരിക്കുമെന്നും മന്ത്രിമാരുടെ മക്കളെ നിയമിക്കുന്നതും ബന്ധുക്കളെ നിയമിക്കുന്നതും രണ്ടാണെന്നും കോടിയേരി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here