Advertisement

യുദ്ധം തന്നെയെന്ന് സൂചന; ആയുധ നിർമാതാക്കൾക്ക് നിർദേശങ്ങളുമായി സർക്കാർ

October 10, 2016
Google News 1 minute Read
ആയുധ നിർമ്മാതാക്കൾക്കും വ്യാപാരികൾക്കും ഉൽപാദനം വർദ്ധിപ്പിക്കാൻ  നിർദേശം നൽകി കേന്ദ്ര സർക്കാർ.

തിരിച്ചടി കൂടുതൽ ശക്തമാക്കാൻ തന്നെയാണ് ഇന്ത്യൻ സേനയുടെ ലക്ഷ്യമെന്ന് തെളിയിക്കും വിധമാണ് സർക്കാർ ചുവടു വയ്ക്കുന്നത്.

കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി തുടർച്ചയായി രാജ്യത്തെ പ്രധാന ആയുധ ശാലകളിൽ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സന്ദർശനം നടത്തുകയാണ്. ഓരോ സ്ഥലത്തെയും നിർമാണ ശേഷി, സംഭരണ ശേഷി എന്നിവ സംഘം വിലയിരുത്തി. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ഈ കേന്ദ്രങ്ങൾ എത്ര സജ്ജമാണെന്നും സംഘം റിപ്പോർട്ട് തയ്യാറാക്കി. പ്രതിരോധ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആർട്ടിലറി കേന്ദ്രങ്ങളിലാണ് ഇത്തരം വിലയിരുത്തലുകൾ നടക്കുന്നത്.

വിദേശങ്ങളിൽ നിന്നും ആയുധങ്ങൾ വാങ്ങി വിതരണം നടത്തുന്നവരുടെ പട്ടിക തയ്യാറാക്കി അവരുമായും സംഘം ചർച്ച നടത്തി.

പത്താൻകോട് ആക്രമണത്തിന് ശേഷം ഇത്തരത്തിൽ ഒരു പരിശോധന ആരംഭിച്ചുവെന്നും അത് പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാൾ ടൈംസ് പ്രതിനിധിയോടു പറഞ്ഞു.

ഗുജറാത്ത് , തിരുവനന്തപുരം, മുംബൈ സമുദ്രാതിർത്തിയിൽ സുരക്ഷാ ശക്തമാക്കാനും നിർദേശമുണ്ട്. ഇവിടങ്ങളിൽ നാവിക-വായൂ സേനകളുടെ അടിയന്തിര സേവനം ലഭ്യമാക്കാനുള്ള സജ്ജീകരണമൊരുക്കാനും ഉത്തരവ് നൽകി. ഇന്ത്യ നൽകാൻ പോകുന്ന ഒരു തിരിച്ചടിയിലേക്കാണ് സൂചനകളെല്ലാം.

navy-aricraft

Central Government asks arms suppliers to be prepared

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here