ഇ എസ് ബിജിമോൾ എംഎൽഎയെ തരംതാഴ്ത്തി

bijimol m l a

ഗോഡ്ഫാദർ പരാമർശത്തെ തുടർന്ന് ഇ എസ് ബിജിമോൾ എംഎൽഎയെ സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് തരംതാഴ്ത്തി. സംസ്ഥാന കൗൺസിലിൽനിന്ന് ജില്ലാ കൗൺസിലിലേക്കാണ് തരംതാഴ്ത്തിയത്.

ആലപ്പുഴയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗം ബിജിമോൾക്കെതിരായ നടപടി അംഗീകരിച്ചു. സംസ്ഥാന എക്‌സിക്യൂട്ടിവിലെ തീരുമാനെ കൗൺസിൽ അംഗീകരിക്കുകയായിരുന്നു.

പാർട്ടിയിൽ ഗോഡ്ഫാദർ ഇല്ലാത്തതിനാലാണ് മന്ത്രിയാകാൻ കഴിയാത്തതെന്നായിരുന്നു ബിജിമോളുടെ പരാമർശം.പരാമർശം വിവാദമായതോടെ ബിജിമോൾ ഖേദം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ പാർട്ടിയെ അവഹേളിക്കുന്ന പ്രസ്താവനയാണിതെന്ന ആരോപണമാണ് ബിജിമോൾക്കെതിരെ ഉയർന്നത്. തുടർന്നാണ് തരംതാഴ്ത്തൽ നടപടി.

NO COMMENTS

LEAVE A REPLY