മലപ്പുറം സ്ഫോടനം: എന്‍ഐഎ സംഘം ഇന്നെത്തും

bomb-blast malappuram

മലപ്പുറം കളക്ട്രേറ്റിലുണ്ടായ സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ സംഘം ഇന്ന് എത്തും. മൈസൂര്‍ സ്ഫോടനം അന്വേഷിക്കുന്ന സംഘം ഉച്ചയോടെ ഇവിടെ പരിശോധന നടത്തും. കൊല്ലം കളകട്രേറ്റിലുണ്ടായ സമാന സ്ഫോടനം അന്വേഷിക്കുന്ന സംഘം ഇന്ന് രാവിലെ ഇവിടെ പരിശോധന നടത്തിയിരുന്നു.
ബേസ് മൂവ്‌മെന്റ് എന്ന് രേഖപ്പെടുത്തിയ ലഘുലേഖകളാണ് സംഭവ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുള്ളത്. നേരത്തെ കൊല്ലത്തും ആന്ധ്രയിലെ ചിറ്റൂരിലും കര്‍ണാടകത്തിലെ മൈസൂരിലും നടന്ന സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്ന് കണ്ടെത്തിയിരുന്നു. ഇന്‍ ദനെയിം ഓഫ് അള്ളാ എന്ന് തുടങ്ങുന്ന വിവരണവും ഇവിടെനിന്ന് കണ്ടെത്തിയിരുന്നു

malappuram blast ,nia, police, investigation

NO COMMENTS

LEAVE A REPLY