ചതിക്കുഴി ഒരുക്കി വാട്ട്‌സാപ്പ് വീഡിയോ കോൾ

വാട്ട്‌സാപ്പിൽ വീഡിയോ കോൾ എത്തിയതിന്റെ സന്തോഷത്തിലാണ് ഉപഭോക്താക്കൾ. നവംബർ 15 നാണ് വാട്ട്‌സാപ്പ് ഈ ഫീച്ചറുമായി എത്തിയത്.

എന്നാൽ ഇതിനോടൊപ്പം തന്നെ മറ്റൊരു ചതിക്കുഴിയും ഉണ്ട്. വീഡിയോ കോളിങ്ങ് എത്തിയതിന് പിന്നാലെ ആളുകൾക്ക് വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങിനായുള്ള ലിങ്കുകൾ ലഭിക്കുന്നുണ്ട്.

ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന നിമിഷം ഇത് മറ്റൊരു വെബ് പേജിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ട് പോവുന്നത്.

ഈ പേജ് കണ്ടാൽ ഒരിക്കലും ഒരു സ്പാം ആണെന്ന് മനസ്സിലാവുകയെ ഇല്ല. അവിടെ കാണുന്ന ‘എനേബിൾ’ എന്ന ബട്ടൻ ക്ലിക്ക് ചെയ്യുന്നതോടെ ഈ സേവനം ലഭ്യമാകാൻ മറ്റ് 4 പേരെ കൂടി ഇൻവൈറ്റ് ചെയ്യണം എന്ന സന്ദേശം വരുന്നു.

 whatsapp video calling

 whatsapp video calling

എന്നാൽ ഈ വെബ് പേജിൽ എത്തുമ്പോൾ നമ്മുടെ സ്വകാര്യ വിവരങ്ങൾ അടക്കമുള്ള വിവരങ്ങൾ കൈമാറാനുള്ള വേരിഫിക്കേഷൻ ആപ്പ് അവശ്യപ്പെടുന്നു. ഇതിലൂടെ നമ്മുടെ സ്വകാര്യ വിവരങ്ങളും, മറ്റു രേഖകളും സ്പാമ്മേഴ്‌സിന് ലഭിക്കുകയും, നമ്മുടെ അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു.

ശരിക്കുമുള്ള വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങിനായി ഒരു ലിങ്കും ക്ലിക്ക് ചെയ്യേണ്ട ആവശ്യം ഇല്ല. ഗൂഗിൾ പ്ലേ സ്റ്റോറിലോ, ആപ്പിൾ സ്റ്റോറിലോ പോയി നിങ്ങളുടെ വാട്ട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്താൽ മാത്രം മതി.

whatsapp video calling

NO COMMENTS

LEAVE A REPLY