ഏറ്റവും വലിയ യുദ്ധക്കപ്പല്‍ കമ്മീഷന്‍ ചെയ്തു

INS Chennai

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക യുദ്ധക്കപ്പല്‍ ഐഎന്‍എസ് ചെന്നൈ ഇനി നാവികസേനയുടേത്. മുംബൈ നേവല്‍ ഡോക്ക്‌യാഡില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് കപ്പല്‍ കമ്മീഷന്‍ ചെയ്തത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഇത്. മുംബൈയിലെ മാസഗോണ്‍ ഡോക്കിലാണ് യുദ്ധക്കപ്പല്‍ നിര്‍മിച്ചത്. മണിക്കൂറില്‍ 55കിലോമീറ്ററാണ് കപ്പലിന്റെ വേഗത. 370രോളം സൈനികരെ ഈ കപ്പലിന് വഹിക്കാനാവും.  തുടര്‍ച്ചയായി 40 ദിവസം സഞ്ചരിക്കാനും ഈ കപ്പലിനാവും. നാലായിരം കോടിയിലേറ രൂപയാണ് ഇതിന്റെ നിര്‍മ്മാണ ചിലവ്.

INS Chennai commissioned,commissioned, Kolkata

 

NO COMMENTS

LEAVE A REPLY