Advertisement

മുടക്കുന്നതിനേക്കാള്‍ മൂല്യമുണ്ടാകും ഇതില്‍ അരഞ്ഞ് ചേര്‍ന്ന നോട്ടുകള്‍ക്ക്

November 22, 2016
Google News 0 minutes Read
furniture with banned notes

ഇനി വീട്ടില്‍ ഹാര്‍ഡ് ബോര്‍ഡ് ഉപയോഗിച്ചുണ്ടാക്കുന്ന ഫര്‍ണ്ണീച്ചര്‍ എത്തുമ്പോള്‍ ഒന്ന് ബഹുമാനിച്ചേക്കണം. കാരണം ഒരു വലിയ മാറ്റത്തിനും അതിനേക്കാളേറെ പ്രതിഷേധത്തിനും വഴിവച്ച കുറച്ച് കടലാസുകളാണ് ഇതിന്റെ പ്രധാന ചേരുവ!! മറ്റൊന്നുമല്ല പഴയ 500, 1000 നോട്ടുകള്‍ ചേര്‍ത്താണ് ഹാര്‍ഡ് ബോര്‍ഡും,സോഫ്റ്റ് ബോര്‍ഡും, പ്രസ് ബോര്‍ഡും നിര്‍മ്മിക്കുന്നത്.
ചിലപ്പോള്‍ ഫര്‍ണ്ണീച്ചര്‍ വാങ്ങാന്‍ ചെലവായതിലധികം തുകയ്ക്കുള്ള നോട്ടുകള്‍ ഇതില്‍ അരഞ്ഞ് ചേര്‍ന്നിട്ടുണ്ടാകും. വളപ്പട്ടണത്തെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സാണ് നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് ഇവ നിര്‍മ്മിക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ ഒാഫീസില്‍ നിന്ന് നുറുക്കിയാണ് നോട്ടുകള്‍ ഫാക്ടറിയില്‍ എത്തിക്കുന്നത്. പള്‍പ്പില്‍ നോട്ടുകള്‍ ചേര്‍ത്ത് അരയ്ക്കുകയാണ് ചെയ്യുന്നത്. ഒരു ലോഡിന് 25രൂപ മാത്രം. സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ നിന്ന് വരുന്ന നിരോധിച്ച നോട്ടുകള്‍ തിരുവനന്തപുരത്ത് എത്തിച്ചാണ് നുറുക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here