അന്യസംസ്ഥാനത്ത് നിന്ന് ഒടുക്കം അതും എത്തി-വ്യാജ ഡോക്ടര്‍ !!

fake doctor

ആലുവയില്‍ നിന്ന് അന്യസംസ്ഥാനക്കാരനായ വ്യാജഡോക്ടര്‍ പിടിയില്‍. പശ്ചിമബംഗാളിലെ നാദിയ സ്വദേശി ദിപാകര്‍ മണ്ടലാണ് അറസ്റ്റിലായത്. എസ് ഐ ഹണി കെ ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഒരു കൊല്ലത്തോളമായി ഇവിടെ ഇയാള്‍ പൈല്‍സിന് ചികിത്സ നടത്തിവരികയായിരുന്നു. ആലുവാ മാതാ തീയറ്ററിന് സമീപമാണ് ഇയാളുടെ ‘ക്ലിനിക്ക്’. അന്യസംസ്ഥാനതൊഴിലാളികളാണ് ഇയാളെ അടുത്ത് ചികിത്സയ്ക്ക് എത്തുന്നത്. പ്രതിയെ ഇന്ന് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇയാളെ ഹാജരാക്കും.

fake doctor, aluva, Bengal

NO COMMENTS

LEAVE A REPLY