ഗവേഷക വിദ്യാർത്ഥികളുടെ ഭിക്ഷയെടുക്കൽ സമരം

Kannur University

ഭിക്ഷയെടുക്കൽ സമരവുമായി കണ്ണൂർ സർവ്വകലാശാല ആസ്ഥാനത്ത് ഗവേഷക വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ നാല് വർഷത്തെ ഫെലോഷിപ് തുക സർവ്വകലാശാല നൽകാത്തതിൽ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐയുടെയും ഗവേഷ വിദ്യാർത്ഥികളുടെ സംഘടനയായ എകെആർഎസ്എയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി ഇറങ്ങിയത്.

ഫെലോഷിപ് കുടിശിക സർവ്വകലാശാല ഫണ്ടിൽനിന്ന് നൽകാൻ സിൻഡിക്കേറ്റ് തീരുമാനമായെങ്കിലും ഇത് നടപ്പിലാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

ഭിക്ഷയെടുപ്പിനായുള്ള പാത്രങ്ങളും പാട്ടയുമായി വിദ്യാർത്ഥികൾ സർവ്വകലാശാലയ്ക്ക് മുന്നിൽ കുത്തിയിരുന്നു. ഇതോടെ നവംബർ 28ന് മുമ്പ് അനുകൂല നടപടിയെടുക്കാമെന്ന് അധികൃതർ അറിയിക്കുകയും സമരം അവസാനിപ്പിക്കുകയും ചെയ്തു.

Kannur University

NO COMMENTS

LEAVE A REPLY