Advertisement

മുടി സ്‌ട്രെയിറ്റൻ ചെയ്യാം പാൽ കൊണ്ട് !!

November 24, 2016
Google News 1 minute Read
straighten your hair using milk

സിനിമ താരങ്ങളെ പോലെ മുടി സ്മൂത്ത് ആന്റ് സിൽക്കിയായി ഇരിക്കാൻ ഏത് പെൺകുട്ടിയാണ് ആഗ്രഹിക്കാത്തത്. ഭീമൻ തുകകൾ ചിലവഴിച്ച് പാർലറിൽ പോയി മുടി സ്മൂത്തനോ സ്‌ട്രെയിറ്റനോ ചെയ്യാനുള്ള കാരണവും ഇതാണ്.

ഭംഗി മാത്രമല്ല, സ്മൂത്തനോ സ്‌ട്രെയിറ്റനോ ചെയ്ത മുടി മെയിന്റെയിൻ ചെയ്യാനും എളുപ്പമാണ്. എത്ര കാറ്റത്ത് പോയി നിന്നാലും മുടിയിൽ ജഡ പിടിക്കില്ല. മാത്രമല്ല അഴിച്ചിട്ടാൽ ചീത്തയാവുകയുമില്ല. സദാ ഫ്രഷ് ലുക്ക് !!

എന്നാൽ ഒരു സ്‌ട്രെയിറ്റ്‌നിങ്ങ് തെറാപ്പിയും ശാശ്വതമല്ല. 6 മാസം കൂടുമ്പോൾ വീണ്ടു ഹെയർ സ്മൂത്തനിങ്ങ/ സ്‌ട്രെയിറ്റ്‌നിങ്ങ് ചെയ്യണം. ഇത് സാധിക്കാത്തവർ എന്ത് ചെയ്യും. 6 മാസം കഴിഞ്ഞ് മുടി റീ-സ്മൂത്തൻ ചെയ്തില്ലെങ്കിൽ പഴയതിലും കഷ്ടമായിരിക്കും മുടിയുടെ അവസ്ഥ എന്ന് അനുഭവസ്ഥർ പറയുന്നു.

എന്നാൽ ഈ ആശങ്കകൾക്ക് ഗുഡ്‌ബൈ പറഞ്ഞോളു ….പാർലറിൽ പോവാതെ തന്നെ മുടി സ്‌ട്രെയിറ്റൻ ചെയ്യാം !! ഹെയർ സ്മൂത്തനിങ്ങ് മെഷീനൊന്നും ഉപയോഗിച്ചല്ല മറിച്ച് പാൽ ഉപയോഗിച്ചാണ് മുടി സ്‌ട്രെയിറ്റൻ ചെയ്യുന്നത്.

ആവശ്യമുള്ള സാധനങ്ങൾ

1/3 കപ്പ് പാൽ (തേങ്ങാപ്പാലാണ് കൂടുതൽ ഉത്തമം), സ്‌പ്രേ ബോട്ടിൽ, പല്ലകലമുള്ള ചീപ്പ് എന്നിവ മാത്രം മതി.

ചെയ്യേണ്ടത് എന്ത്

പാല് സ്‌പ്രേ ബോട്ടിലിൽ നിറച്ച് മുടിയിൽ തളിക്കുക. തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കുകയും, മുടിയുടെ അറ്റം വരെ പാൽ സ്‌പ്രേ ചെയ്യുകയും വേണം.

straighten your hair using milk

ഇതിന് ശേഷം പല്ലകലമുള്ള ചീപ്പ് ഉപയോഗിച്ച് മുടിയിലെ ജഡ കളയുക. നന്നായി ചീകിയ ശേഷം അൽപ്പ നേരം ഇങ്ങനെ വെക്കുക. പാല് തലയോട്ടിയിൽ ആഴ്ന്നിറങ്ങാനുള്ള സമയം കൊടുക്കണം.

ശേഷം പാൽ നന്നായി കഴുകി കളയുക. മുടി ഉണങ്ങിയ ശേഷം വത്യാസം നിങ്ങളെ അത്ഭിതപ്പെടുത്തും…!!

straighten your hair using milk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here