ഹര്‍ത്താല്‍ തുടങ്ങി.ശബരിമലയിലും ഗുരുവായൂരിലും ഹര്‍ത്താലില്ല

kerala ldf harthal

നോട്ട് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. എന്നാല്‍
ശബരിമലയേയും ഗുരുവായൂരിനേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്ക്, സീതത്തോട്, ചിറ്റാര്‍ പഞ്ചായത്ത് എന്നിവയ്ക്ക പുറമെ ശബരിമല ഇടത്താവളങ്ങള്‍, ശബരിമല തീര്‍ത്താടകരുടെ വാഹനങ്ങള്‍ എന്നിവിടങ്ങളെയാണ് ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയത്.
ഏകാദശി വിളക്കും, ശബരിമല തീര്‍ത്ഥാടനക്കാലവും കണക്കിലെടുത്താണ് ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയത്.
ഇവയ്ക്ക് പുറമെ വിദേശ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY