വൃദ്ധയായ അമ്മയെ തല്ലിച്ചതച്ച സംഭവത്തിൽ ഖേദമില്ലെന്ന് മകൾ

payyannur case

പയ്യന്നൂരിൽ 75 കാരിയായ അമ്മയെ വീട്ടിലിട്ട് ചന്ദ്രിക എന്ന മകൾ തല്ലിച്ചതക്കുന്ന വീഡിയോ പുറത്തുവന്നതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് വീട്ടിലെത്തിയ പോലീസിനോട് സംഭവത്തിൽ ഖേദമില്ലെന്നും കേസെടുത്തോട്ടെ എന്നും ചന്ദ്രിക പറഞ്ഞു.

സംരക്ഷിക്കാൻ തനിക്ക് കഴിയില്ലെന്നും പ്രായമായ മാതാപിതാക്കളെ നോക്കേണ്ടത് ആൺമക്കളാണെന്നും ചന്ദ്രിക പോലീസിനോട് പ്രതികരിച്ചു.

സംഭവത്തിൽ വയോജന നിയമപ്രകാരം കേസെടുക്കുമെന്നും മകൾക്ക് നൽകിയ മാതാവിന്റെ സ്വത്ത് തിരിച്ചെടുക്കുമെന്ന് പറയുമ്പോഴും കേസെടുത്തോട്ടെ എന്ന നിലപാടാണ് ഇവർക്ക്.

മൂന്ന് മക്കളുള്ള അമ്മയ്ക്ക് ചന്ദ്രികയെ കൂടാതെ രണ്ട് ആൺമക്കളാണ് ഉള്ളത്. ഇതിൽ ഒരാൾ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയിലാണ് പോലീസ് ഇപ്പോൾ പ്രാഥമിക അന്വേഷണം നടത്തി വരുന്നത്.

old mother slapped by her daughter in payyannur

NO COMMENTS

LEAVE A REPLY