മകളെ സംരക്ഷിക്കാൻ ശ്രമിച്ച് അമ്മ; തന്നെ ഉപദ്രവിച്ചില്ലെന്ന് മൊഴി നൽകി

payyannur case

കണ്ണൂർ പയ്യന്നൂരിൽ മകൾ അമ്മയെ തല്ലിച്ചതച്ച സംഭവത്തിൽ മകളെ സംരക്ഷിച്ച് അമ്മ. ചന്ദ്രമതി തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും തന്നെ നല്ല രീതിയിലാണ് നോക്കിയതെന്നും അമ്മ കാർത്ത്യായനി പോലീസിന് മൊഴി നൽകി.

75 കാരിയായ കാർത്ത്യായനിയെ മകൾ ചന്ദ്രിക മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സഹിതം മകനാണ് പോലീസിൽ കേസ് നൽകിയത്. ചന്ദ്രമതിയെയും ഭർത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

NO COMMENTS

LEAVE A REPLY