നോട്ട് നിരോധനത്തിനെതിരെ യുഡിഎഫിന്റെ രാജ്ഭവന്‍ പിക്കറ്റിംഗ്

നോട്ട് പരിഷ്കരണം രാജ്യത്തെ ജനജീവിതത്തെ സ്തംഭിപ്പിച്ചിട്ടും പരിഹാര നടപടികൾ സ്വീകരിക്കാത്ത കേന്ദ്രസർക്കാർ നയത്തിനെതിരേ തിരുവനന്തപുരത്ത് യുഡിഎഫ് എംഎൽഎമാർ രാജ്ഭവൻ പിക്കറ്റ് ചെയ്തു. നേതാക്കളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി .ദേശവ്യാപകമായി പ്രതിപക്ഷ കക്ഷികൾ ഇന്ന് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പിക്കറ്റിംഗ്.   മ്യൂസിയം ജംഗ്ഷനിൽ ആരംഭിച്ച പിക്കറ്റിംഗ് രാവിലെ 11 മണിയോടെ രാജ്ഭവനിലേക്ക് നീങ്ങി.

raj bhavan march
രാജ്ഭവൻ പിക്കറ്റിംഗ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആർഎസ്പി സംസ്‌ഥാന സെക്രട്ടറി എ.എ. അസീസ്, ജനതാദൾ–യു സെക്രട്ടറി ഡോ. വർഗീസ് ജോർജ്, കേരള കോൺഗ്രസ്–ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ, സിഎംപി നേതാവ് സി.പി. ജോൺ തുടങ്ങിയവര്‍ സംബന്ധിച്ചു

 

NO COMMENTS

LEAVE A REPLY