Advertisement

സൈനികന്റെ തലയറുത്ത സംഭവം; പാക്കിസ്ഥാന്റെ പങ്കിന് തെളിവുമായി ഇന്ത്യ

November 29, 2016
Google News 2 minutes Read
Soldier Beheading

ഇന്ത്യൻ സൈനികന്റെ തലയറുത്ത സംഭവത്തിൽ പാക്കിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തി ഇന്ത്യൻ സൈന്യം. ആക്രമണത്തിന് എത്തിയവർ ഉപേക്ഷിച്ച നൈറ്റ് വിഷൻ ക്യാമറകളും ഭക്ഷണാവശിഷ്ടങ്ങളും പാക് സൈന്യത്തിന്റേതെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. സംഭവ സ്ഥലത്ത് ഇന്ത്യൻ സൈന്യം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

അജ്ഞാതർ ഉപേക്ഷിച്ച മെഡിക്കൽ കിറ്റിൽ പാക്കിസ്ഥാൻ ഡിഫൻസ് ഫോഴ്‌സ് എന്ന് രേഖപ്പെടുത്തിയിണ്ടുണ്ടെന്നും സൈന്യം. ഇവരുടെ കൈവശം ഉണ്ടായിരുന്ന മരുന്നുകൾ പാക്കിസ്ഥാനിലെ ലാഹോർ, കറാച്ചിൃ, മുൾട്ടാൻ എന്നിവിടങ്ങളിൽ നിർമ്മിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് അതിർത്തിയിൽ അജ്ഞാതർ മൂന്ന് ഇന്ത്യൻ സൈനികരെ വധിക്കുകയും ഒരാളുടെ തല അറുക്കുകയും ചെയ്തിരുന്നു. തുടർന്ന് കടുത്ത ആക്രമണമാണ് പാക്ക് സൈന്യത്തിന് നേരെ ഇന്ത്യ നടത്തിയത്.

Soldier Beheading: Pak Terrorists Left Behind US Government Night Vision Device

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here