തിയേറ്ററുകളിലെ ദേശീയഗാനം രാജ്യസ്‌നേഹം വർദ്ധിപ്പിക്കാൻ സഹായിക്കും: വെങ്കയ്യ നായിഡു

Venkaiah Naidu

രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയഗാനം കേൾപ്പിക്കണമെന്ന സുപ്രീം കോടതി വിധി രാജ്യസ്‌നേഹം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു.

കോടതി വിധിയിൽ സന്തോഷമുണ്ട്. ഇന്ത്യയിലെ യുവതയെ രാജ്‌സ്‌നേഹികളാക്കാൻ ഈ വിധി സഹായിക്കും വെങ്കയ്യ നായിഡു പറഞ്ഞു.

ഇന്ത്യയിലെ എല്ലാ തിയേറ്ററുകളും സിനിമ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ദേശീയഗാനം കേൾപ്പിക്കണമെന്നും തിയേറ്ററിലുള്ള മുഴുവൻ ആളുകളും എഴുനേറ്റ് നിന്ന് ദേശീയഗാനത്തെ ബഹുമാനിക്കണമെന്നും സുപ്രീം കോടതി ഇന്ന് രാവിലെ ഉത്തരവിട്ടിരുന്നു. ദേശീയ ഗാനത്തിനൊപ്പം ദേശീയപതാക സ്‌ക്രീനിൽ പ്രദർശിപ്പിക്കണമെന്നും കോടതി.

ജസ്റ്റിസ് ദീപക് മിശ്ര, അമിതാവ റോയ് എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഉത്തരവിട്ടിരുന്നത്. ദേശീയഗാനത്തെ ചൂഷണം ചെയ്യുന്നതിനും അപമാനിക്കുന്നതിനുമെതിരെ ഭോപ്പാൽ സ്വദേശിയായ ശ്യാം നാരായൺ ചൗസ്‌ക്കി നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു കോടതി ഉത്തരവ്.

1980 കളിൽ തിയേറ്ററുകളിൽ ദേശീയഗാനം കേൾപ്പിച്ചിരുന്നെങ്കിലും പിന്നീട് അത് നിർത്തലാക്കുകയായിരുന്നു. തുടർന്ന് 2003 ൽ മഹാരാഷ്ട്ര സർക്കാരാണ് തിയേറ്ററിൽ ദേശീയഗാനം കേൾപ്പിക്കണമെന്നത് നിർബന്ധമാക്കിയത്.

SC’s decision will inculcate patriotism among people: Venkaiah Naidu

NO COMMENTS

LEAVE A REPLY