42 ലക്ഷം രൂപ വരുന്ന 2000ന്റെ കള്ളനോട്ട്. വിദ്യാര്‍ത്ഥി പിടിയില്‍

fake notes budget 2017 limitation for cash transaction

2000 രൂപയുടെ 42 ലക്ഷം വിലവരുന്ന കള്ളനോട്ടുമായി എം.ബി.എ വിദ്യാര്‍ഥിനിയടക്കം മൂന്നുപേര്‍ മണിപ്പൂരില്‍ പിടിയില്‍. എം.ബി.എ വിദ്യാര്‍ത്ഥിയായ കപൂര്‍ത്തല സ്വദേശിനി വിശാഖ വര്‍മ, സിരക്പൂര്‍ ധാക്കോലി സ്വദേശി അഭിനവ് വര്‍മ, ഇവരുടെ സുഹൃത്തും സ്ഥലക്കച്ചവടക്കാരനുമായ സുമന്‍ നാഗ്പാല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ അഭിനവ് വര്‍മ്മ ബിടെക് ബിരുദധാരിയാണ്. മൊഹാലി എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

ഇവര്‍ സ്വന്തമായാണ് നോട്ട് അച്ചടിച്ചത്.  യഥാര്‍ത്ഥ നോട്ടുമായി വളരെയധികം സാമ്യമുള്ളതാണ് ഇവരുടെ കയ്യില്‍ നിന്നും പിടിച്ചെടുത്ത നോട്ടുകള്‍.

NO COMMENTS

LEAVE A REPLY