മാവോയിസ്റ്റ് ഏറ്റുമുട്ടൽ; കുപ്പു ദേവരാജിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

maoist encounter

നിലമ്പൂർ കരുളായിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന് വ്യക്തമാക്കി, കുപ്പു ദേവരാജിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മാവോയിസ്റ്റ് നേതാവായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് റിപ്പോർട്ട്.

അടുത്ത് നിർത്തിയോ കിടത്തിയോ ഉള്ള അവസ്ഥയിലാണ് കുപ്പു ദേവരാജിന് വെടിയേറ്റത് എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. ശരീരത്തിന്റെ മുൻഭാഗത്ത് 5 ഉം പിൻഭാഗത്ത് 4 ഉം വെടിയേറ്റതായും റിപ്പോർട്ട് പറയുന്നുണ്ട്. തുടർച്ചയായാണ് വെടിയേറ്റതെന്നും റിപ്പോർട്ടിലുണ്ട്.

NO COMMENTS

LEAVE A REPLY