Advertisement

ബെയ്ക്ക് ചെയ്യാതെയും ബ്രൗണി തയ്യാറാക്കാം !!

December 3, 2016
Google News 2 minutes Read

Subscribe to watch more

കേക്കുകളിലെ രാജാവാണ് ബ്രൗണി. ബ്രൗണി കഴിക്കാൻ ഇഷ്ടമില്ലാത്തവർ തന്നെ ചുരുക്കം. എന്നാൽ വീട്ടിൽ ഓവൻ ഇല്ലാത്തത് കൊണ്ട് പലർക്കും ബ്രൗണി വീട്ടിൽ ഉണ്ടാക്കാൻ കഴിയാറില്ല. എന്നാൽ ഈ ബ്രൗണി ഉണ്ടാക്കാൻ ഓവൻ വേണമെന്നില്ല, ഫ്രിഡ്ജ് മതി !!

ആവശ്യമുള്ള സാധനങ്ങൾ

വാൾനട്ട് – 1 1/2 കപ്പ്
ഈന്തപ്പഴം – 2 1/2 കപ്പ്
കൊക്കോ പൗഡർ – 1/2 കപ്പ്
കൊക്കോ നിബ്‌സ് – 2 tbsp (വേണമെങ്കിൽ മാത്രം)
ഉപ്പ് – 1/4 tsp
വാനില എക്‌സ്ട്രാക്റ്റ് – 1 1/2 tsp
വെളിച്ചെണ്ണ – 1 tbsp

മുകളിൽ ലെയർ ചെയ്യുന്നതിന് വേണ്ടിയുള്ള സാധനങ്ങൾ

കൊക്കോ പൗഡർ- 1/4 കപ്പ്
തേൻ – 1/4 കപ്പ്
വെളിച്ചെണ്ണ – 2 tbsp
വാനില എക്‌സ്ട്രാക്റ്റ് – 1/2 tspn

തയ്യാറാക്കുന്ന വിധം

  1.  വെളിച്ചെണ്ണ എന്നിവ ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കുക. ഒരു പരന്ന പാത്രത്തിൽ ബട്ടർ പേപ്പർ വിരിച്ചതിന് ശേഷം ഈ മിശ്രതം പാത്രത്തിൽ നിരത്തുക.

2.  ഒരു ബൗളിൽ (കുഴിഞ്ഞ പാത്രം) എടുത്ത്, അതിൽ കൊക്കോ പൗഡർ, തേൻ       എന്നിവ ചേർക്കുക. ഇതിലേക്ക് അൽപ്പം വെളിച്ചെണ്ണയും, വാനില എക്‌സ്ട്രാക്റ്റും ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം, ഈ മിശ്രിതം, നേരത്തെ തയ്യാറാക്കിയ ഇന്തപ്പഴം-വാൾനട്ട് മിശ്രിതത്തിന് മുകളിൽ ഒഴിച്ച് നിരത്തുക.

3. ഇത് 2 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.  അടിപൊളി ബ്രൗണി തയ്യാർ

easy recipe no bake brownies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here