Advertisement

രാജ്യത്തെ സ്മാരകങ്ങൾക്കും റോഡുകൾക്കും കാസ്‌ട്രോയുടെ പേര് നൽകുന്നത് വിലക്കി ക്യൂബൻ ഭരണകൂടം

December 4, 2016
Google News 2 minutes Read
fidal castro

രാജ്യത്തെ സ്മാരകങ്ങൾക്കും റോഡുകൾക്കും കമ്മ്യൂണിസ്റ്റ് നേതാവും അന്തരിച്ച മുൻ പ്രസിഡന്റുമായ ഫിദൽ കാസ്‌ട്രോയുടെ പേര് നൽകുന്നത് ക്യൂബൻ ഭരണകൂടം നിരോധിക്കും. പേര് നൽകുന്നത് വ്യക്തി ആരാധനയ്ക്ക് കാരണമാകുമെന്നതിനാലാണ് ക്യൂബൻ സർക്കാർ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്.

പൊതു നിരത്തുകൾക്കും സ്മാരകങ്ങൾക്കും തൻറെ പേര് നൽകുന്നതിനെ ജീവിച്ചിരുന്ന കാലത്ത് ഫിദൽ കാസ്‌ട്രോ എതിർത്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് റൗൾ കാസ്‌ട്രോ സർക്കാറിന്റെ നടപടി.

ഫിദലിന് ആദരാഞ്ജലി അർപ്പിക്കാനായി കിഴക്കൻ നഗരമായ സാൻറിയാഗോയിൽ ഒത്തുചേർന്ന പൗരന്മാരെ അഭിസംബോധന ചെയ്താണ് റൗൾ കാസ്‌ട്രോ ഇക്കാര്യം പ്രഖ്യാപിച്ചത്. ക്യൂബൻ ദേശീയ അസംബ്ലിയുടെ അടുത്ത സമ്മേളനത്തിൽ നിയമം പാസാക്കും.

Cuba Will Ban Naming of Monuments After Fidel says Raul Castro

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here