Advertisement

മാർക്സിസത്തെ നെഞ്ചോട് ചേർത്ത് പടിച്ചവരാണ് മാവോവാദികള്‍- ടി.ജെ ചന്ദ്രചൂഡൻ

December 4, 2016
Google News 1 minute Read
chandrachoodan-blasts

ഇടതുപക്ഷം വഴിക്ക് ഉപേക്ഷിച്ചുപോയ മാർക്സിസത്തെ നെഞ്ചോട് ചേർത്ത് പടിച്ചവരാണ് മാവോവാദികളെന്ന് ആർ.എസ്​.പി.ജനറൽ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡൻ. വിപ്ലവവീര്യം പോരെന്ന് പറഞ്ഞാണ് 1964ൽ സിപി.എം പിറന്നത്. ജനങ്ങൾ വിപ്ലവം പ്രതീക്ഷിച്ചു. ബഹുദൂരം സഞ്ചരിച്ചിട്ടും വിപ്ലം നടന്നില്ല. ഉൗർജസ്വലരായ ചെറുപ്പക്കാർ മാവോവാദികളായി. അവരെയൊന്നും തളളിപ്പറയാനുള്ള ചാരിത്യ്രശുദ്ധി ഇടതുപക്ഷത്തിനില്ല. നല്ലകാര്യങ്ങൾ ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട് എൻജിനിയർമാരും ഡോക്ടർമാരും ഗവേഷകരുമായ ചെറുപ്പക്കാരാണ് മാവോവാദി നേതാക്കൾ.

പ്രചരിപ്പിക്കുന്നത് മാവോവാദികളുടെ ഭീകര രൂപമാണ്. അവർ മാർക്സിസ്​റ്റ് സിദ്ധാന്തം പഠിച്ചവരാണ്. ഇടതുപാർട്ടികൾ ചെയ്യുമെന്ന് പ്രഖ്യാപിച്ച കാര്യങ്ങളാണ് അവരിന്ന് പറയുന്നത്. ഇടതുപക്ഷം വെള്ളക്കോളർ സംഘടനയായി മാറിയപ്പോൾ അവർ പാർശ്വൽക്കരിക്കപ്പെട്ട ജനതക്കൊപ്പം നിന്നു. സി.പി.എം പണ്ട് സിപി.ഐക്കാരെ വിളിച്ചത് ചാരുകസേര രാഷ്ട്രീയക്കാരെന്നാണ്.

ഇന്ന്​ പദവികൾക്കും സുഖലോലുപതക്കും പിന്നാലെയാണ് നേതാക്കൾ സഞ്ചരിക്കുന്നത്. ‘തോക്കിൻ കുഴലിലൂടെ വിപ്ലവം’ എന്ന മാവോയുടെ മുദ്രാവക്യം വിളിച്ചവരാണ് കമ്മ്യൂണിസ്​റ്റുകാർ. ഫിഡൽ കാസ്​ട്രോ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് അംഗികാരം ലഭിച്ചിരുന്നില്ല. വിപ്ലവം കൂടിപ്പോയെന്നാണ് ഇവിടുത്തെ കമ്മ്യൂണിസ്​റ്റുകാർ കാസ്​ട്രോയെക്കുറിച്ച് പറഞ്ഞത്. കാസ്​ട്രോയെ അംഗീകരിച്ചിട്ട് 25 വർഷമേ ആയിട്ടുള്ളു.
ചെഗുവേരയാണെങ്കിൽ മാവോവാദികളുടെ നേതാവായിരുന്നു. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന്​ ജനങ്ങൾക്ക് തിരിച്ചറായൻ കഴിയാത്ത കാലമാണിത്. നേതാക്കൾ സ്വന്തം നെഞ്ചിലേക്ക് നോക്കി സംസാരിക്കണം. ഡൽഹിയിൽ 27 ഇടതുപാർട്ടികളുടെ യോഗം വിളിച്ചത് ആർ.എസ്​.പിയാണ്. അന്ന് മാവോവാദി നേതാക്കളെ വിളിക്കുന്നതിനെ എതിർത്തത് സി.പി.എമ്മാണ്. എന്നാൽ എല്ലാവരും പങ്കെടുത്ത യോഗം നടന്നു.

പക്ഷേ, ആ കൂട്ടായ്മ പിന്നീട് മുന്നോട്ടുപോയില്ല. ഇടതുപക്ഷത്തിെൻറ വിശാലമായ ഐക്യം ഉണ്ടാകണമെന്നാണ് ത​െൻറ ആഗ്രഹം. അടിയന്തിരാവസ്​ഥയിൽ കേരളിത്തിൽ നക്​സലൈെറ്റുകൾ കൊല്ലപ്പെട്ടിരുന്നു. അന്ന് സി.അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. ആർ.എസ്​.പിയും മന്ത്രി സഭയിൽ ഉണ്ടായിരുന്നു. ഇന്ന് കൊല്ലപ്പെട്ടവരുടെ ജഡമെങ്കിലും കിട്ടി. അന്ന് കൊല്ലപ്പെട്ട രാജ​െൻറയും വർക്കല വിജയ​െൻറയും ജഡംപോലും കിട്ടിയില്ല. നേതാക്കൾ ഗീർവാണം പറയുമ്പോൾ പഴയകാര്യങ്ങൾ കൂടി ആലോചിക്കണമെന്ന് കാനം രാജേന്ദ്രെൻറ പേര് പറയാതെ അദ്ദേഹം സൂചിപ്പിച്ചു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here