ജയലളിതയുടെ വിയോഗം: എ.ഐ.എ.ഡി.എം.കെ യുവജന വിഭാഗം നേതാവ് ജീവനൊടുക്കി

ജയലളിതയുടെ മരണത്തില്‍ മനം നൊന്ത് എ.ഐ.എ.ഡി.എം.കെ യുവജന വിഭാഗം നേതാവ് വിഷം കഴിച്ച് ജീവനൊടുക്കി. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂർ മേലേശൊക്കനാഥപുരം സ്വദേശി ചന്ദ്രനാണ് (38)ആത്മഹത്യചെയ്തു. ഇതോടെ ജയയുടെ മരണത്തെ തുടര്‍ന്ന് മരിച്ചഎ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരുടെ എണ്ണം അ‍ഞ്ചായി.    പേരവൈ ബ്രാഞ്ച് സെക്രട്ടറി കടലൂർ പൻരുട്ടി സന്യാസിപേട്ട ഗാന്ധിനഗർ കോളനി നീലകണ്ഠൻ (51) ഞായറാഴ്ച രാത്രി ടി.വിയിൽ വാർത്ത കേട്ട് നിമിഷങ്ങൾക്കകം നെഞ്ചുവേദന വന്ന് മരിച്ചിരുന്നു.

നെയ്വാസൽ ഏരിയ കമ്മിറ്റി അംഗങ്ങളായ കടലൂർ ജില്ലയിലെ പെണ്ണാടം നെയ്വാസൽ  തങ്കരാസു (55),  ചാമുണ്ടി (61) എന്നിവരും നത്തം മുൻ സെക്രട്ടറി പെരിയ സ്വാമിയും (65) ഹൃദയാഘാതംമൂലം മരിച്ചു. പാർട്ടിപ്രവർത്തകയായ കോയമ്പത്തൂർ എൻ.ജി.ജി.ഒ കോളനി ഗാന്ധിനഗർ മാരിച്ചാമി ഭാര്യ പണ്ണമ്മാൾ (62) വാര്‍ത്ത കണ്ടുകൊണ്ടിരിക്കെ  മയങ്ങി വീണു മരിച്ചു.

NO COMMENTS

LEAVE A REPLY