33 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി ബിജെപി നേതാവ് അറസ്റ്റില്‍

കൊല്‍ക്കത്തയില്‍ 33 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി ബിജെപി നേതാവ് അടക്കം 7പേര്‍ അറസ്റ്റില്‍. ബിജെപി നോതാവായ മനീഷ് ശര്‍മ്മയാണ് പിടിയിലായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ റാണി ഗഞ്ച് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു മനീഷ് ശര്‍മ്മ.

ഇയാളുടെ കയ്യില്‍ നിന്ന് പത്ത് ലക്ഷവും കൂട്ടാളികളുടെ കയ്യില്‍ നിന്നും 23ലക്ഷം രൂപയുമാണ് കണ്ടെത്തിയത്.2000രൂപയുടെ നോട്ടുകളാണ് ഇതില്‍ കൂടുതല്‍. പോലീസിനെ വെട്ടിച്ച് കടന്നുവെങ്കിലും പിടികൂടുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും പിടികൂടിയിട്ടുണ്ട്.

bjp leader arrested with 33 lakhs, kolkata, police, case

NO COMMENTS

LEAVE A REPLY