സുധീര്‍ കരമനയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം

Sudeer karamana

 

നടന്‍ സുധീര്‍ കരമനയ്ക്ക് എതിരെ വിജിലന്‍സ് അന്വേഷണം. രേഖകളില്‍ കൃത്രിമം കാട്ടി ശമ്പളം പറ്റിയതിനാണ് നടപടി. സ്വകാര്യ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാളാണ് നടന്‍ സുധീര്‍ കരമന. ജോലിക്കു ഹാജരാകാതെ ശമ്പളം വാങ്ങുന്നുവെന്ന ആരോപണത്തിലാണ് അന്വേഷണം.  എയ്ഡഡ് സ്‌കൂളായ വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  കഴിഞ്ഞ 15 വര്‍ഷമായി ഇവിടെ പ്രിന്‍സിപ്പാളാണ്  സുധീര്‍ കരമന.

ഷൂട്ടിംഗ് തിരക്ക് കാരണം വല്ലപ്പോഴുമാണ് സുധീര്‍ കരമന സ്ക്കൂളില്‍ ജോലിയ്ക്ക് ഹാജരാകുന്നത്, കൃത്രിമ രേഖകളുണ്ടാക്കി ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും കൈപ്പറ്റുന്നുവെന്നാണ് പരാതി.

NO COMMENTS

LEAVE A REPLY