സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബാക്രമണം

പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റി ഒാഫീസിനു നേരെ പെട്രോൾ ബോംബ്​ ആക്രമണം. ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെയാണ് സംഭവം. ആൾട്ടോ കാറിലെത്തിയ നാലംഗ സംഘമാണ്​ ആക്രമണം നടത്തിയത്​. മുഖംമൂടിയണിഞ്ഞാണ് ഇവരെത്തിയത്. രണ്ടു തവണ കെട്ടിടത്തിനു നേരെ ബോംബെറിഞ്ഞു. ഒാഫീസിന്റെ  ബോർഡും, എൻ.എൻ കൃഷ്​ണദാസി​കാറിന്റെ ചില്ലും ആക്രമണത്തില്‍ തകര്‍ന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY