ശശികലയ്‌ക്കെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം

sasikala

ശശികല നടരാജൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയാകുമെന്ന് ഉറപ്പായതോടെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത്. ജയലളിതയുടെ മരണത്തോടെ പാർട്ടിയുടെ തലപ്പത്തേക്ക് ശശികല എത്തുമെന്ന് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കുക കൂടി ചെയ്തതോടെയാണ് ശശികല താമസിക്കുന്ന പോയസ് ഗാർഡനിലേക്ക് പ്രതിഷേധവുമായി ആളുകൾ എത്തുന്നത്.

ആദ്യമെത്തിയ സംഘത്തെ പോലീസ് നീക്കിയെങ്കിലും കൂടുതൽ ആളുകൾ പോയസ് ഗാർഡനിലേക്ക് എത്തുന്നുണ്ട്. ജയലളിതയുടെ മരണത്തിന് പിന്നിൽ ശശികലയും മണ്ണാർഗുഡി മാഫിയയുമാണെന്ന് ശക്തമായ ആരോപണം നിലനിൽക്കെയാണ് ശശികലയെ പാർട്ടി ജെനറൽ സെക്രട്ടറിയായി അവരോധിക്കുന്നത്.

NO COMMENTS

LEAVE A REPLY