Advertisement

മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ

December 10, 2016
Google News 1 minute Read
human rights day

ഇന്ന് ലോക മനുഷ്യാവകാശ ദിനം. 1948 ഡിസംബർ 10നാണ് ലോക മനുഷ്യാവകാശ ദിനം പ്രഖ്യാപിക്കപ്പെട്ടത്. 1950 ൽ എല്ലാ അംഗരാജ്യങ്ങളും മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളും ചേർന്ന് ഈ ദിനം മനുഷ്യാവകാശ പ്രവർത്തനങ്ങളെ ഓർമ്മപ്പെടുത്താനായി ആചരിക്കാൻ തീരുമാനിച്ചു. ഐക്യരാഷ്ട്ര സഭയുടെ തീരുമാനപ്രകാരമായിരുന്നു ഇത്.

ഒരു വ്യക്തിയ്ക്ക് ലഭിക്കേണ്ട എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കപ്പെടുക എന്നതാണ് മനുഷ്യാവകാശം കൊണ്ട് അർഥമാക്കുന്നത്. ഭക്ഷണം, വസ്ത്രം, പാർപ്പിടം, അഭിപ്രായ സ്വാതന്ത്ര്യം, വാർദ്ധക്യം, വൈധവ്യം മറ്റ് ബലഹീനതകൾ എന്നിവയിൽ വേണ്ട പരിരക്ഷയ്ക്കുള്ള അവകാശം തുടങ്ങിയവ മനുഷ്യാവകാശങ്ങളിൽ ഉൾപ്പെടുന്നു.

മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ മനുഷ്യാവകാശങ്ങൾക്കായൊരു ദിനം ഏറെ പ്രസക്തമാണ്. ലോകം മുഴുവൻ ഇന്ന് മനുഷ്യാവകാശങ്ങളെ കുറിച്ച് ഓർമ്മിക്കപ്പെടുമ്പോഴും ഇത് ലംഘിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്.

ജനാധിപത്യ രാജ്യമായ ഇന്ത്യയിൽപ്പോലും ജനങ്ങൾക്ക് അടിസ്ഥാനമായി വേണ്ട അവകാശങ്ങൾ ലഭിക്കുന്നില്ല. 2016 ഡിസംബർ 1 ന് മുമ്പ് മനുഷ്യക്കടത്തുകേസുകൾ അന്വേഷിക്കാൻ പ്രത്യേക ഏജൻസി രൂപീകരിക്കണം എന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു വർഷം കഴിയുമ്പോഴും മനുഷ്യക്കടത്തിന് കുറവില്ല. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന വാർത്തകൾ ദിനേന വന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനം നടത്തുന്ന സംഘങ്ങളുടെ ക്യാംപുകളിൽ നടത്തിയ തെരച്ചിലിൽ രണ്ടര വയസ്സുള്ള കുട്ടിയടക്കം 12 പേരെയാണ് കണ്ടെത്തിയത്. ഭിക്ഷാടനത്തിലേർപ്പെട്ടും ബാലവേല ചെയ്തും രാജ്യത്ത് അടിസ്ഥാന വിഭ്യാഭ്യാസംപോലുമില്ലാതെ ഒരു തലമുറ വളർന്നു വരുന്നുണ്ട്. ഇനിയും വൈകാതെയെങ്കിലും നടപ്പാക്കേണ്ടിയിരിക്കുന്നു മനുഷ്യാവകാശ സംരക്ഷണത്തിനായി ശക്തമായ നടപടികൾ.

human rights day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here