അയ്യപ്പന്‍ ആദ്യത്തെ ഇടതുപക്ഷക്കാരന്‍-സുരേഷ് ഗോപി

ശബരിമല അയ്യപ്പനാണ് ലോകത്തിലെ ആദ്യത്തെ ഇടതുപക്ഷക്കാരനെന്ന് നടനും എംപിയുമായി സുരേഷ് ഗോപി. ലോകത്തില്‍ ആദ്യം സമത്വത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ ആളാണ് അയ്യപ്പന്‍. ചേര്‍ത്തലയിലെ ഒരു ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അതേപടി തുടരണമെന്നും സുരേഷ് ഗോപി പറഞ്ഞു. ചിലര്‍ ആചാരങ്ങള്‍ ഇല്ലാതാക്കാന്‍ വരുന്നുണ്ട്. അതൊന്നും ചര്‍ച്ചയാക്കാന്‍ പോലും അനുവദിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.

NO COMMENTS

LEAVE A REPLY