സ്വയം വിരമിക്കല്‍ ഓഫറുമായി എസ്ബിഐ

sbi SBI fake explanation RBI insolvency process,Electro steel, bhushan , essar steel SBI expels 6000 employees

ബാങ്കുകളിലെ ജീവനക്കാര്‍ക്കും ഓഫിസര്‍മാര്‍ക്കും എസ്.ബി.ഐ സ്വയംവിരമിക്കല്‍ പദ്ധതി നടപ്പാക്കുന്നു.എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ക്കാണ് എസ്ബിഐയുടെ ഓഫര്‍.  അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയതിന് പിന്നാലെയാണ് വി.ആര്‍.എസ് പാക്കേജ് കൊണ്ടുവന്നിരിക്കുന്നത്. 2017 മാര്‍ച്ചിന് മുമ്പ് ലയനനടപടികള്‍ എങ്ങനെയും പൂര്‍ത്തീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് എസ്.ബി.ഐ.

ലയനത്തോടെ എസ്.ബി.ഐ ജീവനക്കാരുടെ എണ്ണം അധികമാവുമെന്ന് കണക്കുകൂട്ടലിലാണ് വിആര്‍എസ് പാക്കേജ് കൊണ്ടുവന്നിരിക്കുന്നത്.  55 വയസ്സോ 20 വര്‍ഷത്തെ സേവനകാലയളവോ ഉള്ളവര്‍ക്ക് സ്വയംവിരമിക്കലിന് അപേക്ഷിക്കാം. 60 വയസ്സുവരെയുള്ള പ്രതിമാസ ശമ്പളത്തിന്‍െറ 50 ശതമാനം സ്വയം വിരമിക്കുന്നവര്‍ക്ക് എക്സ്ഗ്രേഷ്യോ ആയി നല്‍കും തുടങ്ങിയ വമ്പന്‍ പാക്കേജുകളാണ് വിരമിക്കുന്നവര്‍ക്ക് നല്‍കിയിരിക്കുന്നത്.  പരമാവധി രണ്ടരവര്‍ഷത്തെ ശമ്പളമാവും ഇത്തരത്തില്‍ ലഭിക്കുക. പെന്‍ഷന്‍ ഫണ്ട് നിയമപ്രകാരമുള്ള പെന്‍ഷനും ലഭിക്കും.

 

NO COMMENTS

LEAVE A REPLY