വർധ ചുഴലിക്കാറ്റ്; ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് ഫീച്ചർ എത്തി

vardha cyclone facebook safety check

ചെന്നൈ തീരത്ത് വീശിയടിക്കുന്ന വർധ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ഉറ്റവർ സുരക്ഷിതരാണോ എന്ന് ആശങ്കപ്പെടുന്നവർക്ക് സഹായഹസ്തവുമായി ഫേസ്ബുക്ക് എത്തിയിരിക്കുന്നു.

‘സേഫ്റ്റി ചെക്ക്’ പേജ് ആരംഭിച്ചാണ് ഫേസ്ബുക്കും രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായത്. തങ്ങൾ സുരക്ഷിതരാണെന്ന് ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും അറിയിക്കാനും, തങ്ങളുടെ സുഹൃത്തുക്കൾ സുരക്ഷിതരാണോ എന്നറിയാനും ഫേസ്ബുക്കിന്റെ സേഫ്റ്റി ചെക്ക് പേജിലൂടെ യൂസർമാർക്ക് സാധിക്കും.

ഈ ലിങ്ക് സന്ദർശിച്ചാൽ ഫേസ്ബുക്കിന്റെ സേഫ്റ്റി ചെക്ക് പേജ് കാണുവാൻ സാധിക്കും: https://www.facebook.com/safetycheck/chennai-india-cyclone-dec12-2016

2014 ഒക്ടോബറിലാണ് ‘സേഫ്റ്റി ചെക്ക്’ ഫീച്ചർ ഫേസ്ബുക്ക് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. ജപ്പാനിൽ ഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമിയിൽ ആയിരക്കണക്കിനുപേരെ കാണാതായതോടെയാണ് ഇത്തരത്തിൽ ഒരു സംവിധാനം ഫേസ്ബുക്ക് ആലോചിക്കുന്നത്.

vardha cyclone facebook safety check

NO COMMENTS

LEAVE A REPLY