സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

oomenchandy

സോളാര്‍ കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജി ബംഗളൂരു സിറ്റി സിവില്‍ ആന്റ് സെക്ഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പക്ഷേ ഇന്ന് ഉമ്മന്‍ ചാണ്ടി കോടതിയില്‍ ഹാജരാകില്ല. പകരം ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ തീയ്യതി പുതുക്കി നല്‍കാന്‍ കോടതിയോടപേക്ഷിക്കും.
സോളാർ കേസിൽ എംകെ കുരുവിളയ്ക്ക് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രതികൾ ഒരു കോടി അറുപത് ലക്ഷത്തിലധികം രൂപ നൽകണമെന്നായിരുന്നു ബംഗളുരു കോടതി വിധി. കഴിഞ്ഞ മാസം ഇരുപത്തിയൊന്നിന് കേസ് പരിഗണിച്ചപ്പോൾ ഉമ്മൻചാണ്ടിയോട് നേരിട്ട് ഹാജരാകാൻ ജഡ്ജി എൻ ആ‍ർ ചെന്നകേശവ നിർദ്ദേശിച്ചിരുന്നു.

oomenchandy, solar case, bangaloru

NO COMMENTS

LEAVE A REPLY